Thursday 2 June 2016

Yeshuvin maduryamerum Hrudayame | യേശുവിൻ മാധുര്യമേറും ഹൃദയമേ | Sacred heart of Jesus | തിരു ഹൃദയ വണക്ക മാസം | kukslyrics


Song:



യേശുവിൻ മാധുര്യമേറും ഹൃദയമേ
നിൻ മുന്നിൽ ആദരവോടെ നിൽപ്പു
ഈ സമൂഹത്തിന്റെ ദൈവവും കർത്താവും
നീയാണെന്നേറ്റു ചൊല്ലുന്നു ഞങ്ങൾ

യേശുവിൻ മാധുര്യമേറും ഹൃദയമേ
നിൻ മുന്നിൽ ആദരവോടെ നിൽപ്പു

അങ്ങേക്കു പ്രീതിതമായവ ചെയ്യുവാൻ
ഞങ്ങളെ നീ തന്നെ അനുഗ്രഹിക്കു 
അങ്ങേക്കു വേദന ചേർക്കുന്നതൊന്നുമേ
ചെയ്യാതിരിക്കുവാൻ നീ തുണക്കു

യേശുവിൻ മാധുര്യമേറും ഹൃദയമേ
നിൻ മുന്നിൽ ആദരവോടെ നിൽപ്പു

നിൻ സമാധാനവും ശാന്തിയുമെന്നെന്നും
ഈ കുടുംബത്തിൽ ചൊരിഞ്ഞിടേണ൦
ഞങ്ങളിൽ  ആരും നിൻ നേർവഴി വിട്ടെങ്ങും
പോകുവാൻ നീ ഇടയാക്കിടല്ലേ

യേശുവിൻ മാധുര്യമേറും ഹൃദയമേ
നിൻ മുന്നിൽ ആദരവോടെ നിൽപ്പു

ഞങ്ങളെല്ലാവരും സ്നേഹത്തിലും പുണ്യ
മാർഗത്തിലും നിത്യം ചരിച്ചിടട്ടെ
നിൻ സൌഭാഗ്യത്തിൽ ചേർന്നിടും നാൾ വരെ
നന്മതൻ പാതയിൽ നീ നയിക്കു

യേശുവിൻ മാധുര്യമേറും ഹൃദയമേ
നിൻ മുന്നിൽ ആദരവോടെ നിൽപ്പു



Yeshuvin maduryamerum Hrudayame
Nin Munnil Aadharvode Nilppu – (2)
Ee Kudumpathinte Daivavum Karthavum
Neeyanennettu Chollunnu Njaghal – (2)


Yeshuvin maduryamerum Hrudayame
Nin Munnil Aadharvode Nilppu


Angekku Preethithamayava Cheyuvan
Njaghale Nee Thanne Anudrahikku – (2)
Angekku Vedana Cherrkunnathonnume
Cheyathirikkuvan Nee Thunakku – (2)


Yeshuvin maduryamerum Hrudayame
Nin Munnil Aadharvode Nilppu


Nin Smadhanavum Shanthiyumennennum
Ee Kudumpathil chorinjidenam- (2)
Njaghalil Arum Nin Nervazhi Vitteghum
Pokuvan Nee Edayakkidalle – (2)


Yeshuvin maduryamerum Hrudayame
Nin Munnil Aadharvode Nilppu


Njaghalellavarum Snehathilum Punya
Maargathilum Nithyam Cherichidatte – (2)
Nin Soubhagyathil Cheernnidum Nal Vare
Nanmathan Pathayil Nee Nayikku – (2)


Yeshuvin maduryamerum Hrudayame
Nin Munnil Aadharvode Nilppu

No comments:

Post a Comment