(F) നീ...ഹിമമഴയായി വരൂ...
(F) ഹൃദയം...അണിവിരലാൽ തൊടൂ...
(F) ഈ...മിഴിയണയിൽ സദാ...
(F) പ്രണയം...മഷിയെഴുതുന്നിതാ...
(F) ശിലയായി നിന്നിടാം...നിന്നെ നോക്കീ...
(F) യുഗമേറെയെന്റെ കൺചിമ്മിടാതെ...
(F) എൻ ജീവനേ.....
(M) അകമേ..വാനവില്ലിനേഴു വർണ്ണമായി...
(M) ദിനമേ..പൂവിടുന്നു നിൻ മുഖം...
(M) അകലേ..മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ.,
(M) എന്നോമലേ...
(M) നീ...ഹിമമഴയായി വരൂ...
(M) നിൻ ഉയിരിനേ അനുദിനം നിഴലുപോൽ
(M) പിൻ തുടരുവാൻ ഞാനലഞ്ഞീടുമേ..
(F) എൻ വെയിലിനും മുകിലിനും അലിയുവാൻ..
(F) നിൻ മനമിതാ..വെണ്ണിലാവാനമായി..ഒരേ..
(M) വഴിയിലീരാവോളം ഒഴുകി നാം...
(M) കെടാതെരിയണേ
(M) നമ്മളിൽ നമ്മളെന്നെന്നും..
(M) നീ...
(F) ഹിമമഴയായി വരൂ...
(F) ഹൃദയം...അണിവിരലാൽ തൊടൂ...
(F) എൻ ഇലകളെ പെയ്തു ഞാനാർദ്രമായി...
(M) നേർനെറുകയിൽ ഞൊടിയിൽ നീ മുകരവേ..
(M) ഞാൻ വിടരുമേ വാർമയിൽ പീലി പോൽ..
(F) ഒരേ ചിറകുമായ് ആയിരം ജന്മവും...
(F) കെടാതുണരണേ നമ്മളിൽ നമ്മളാവോളം..
(F) നീ...
(M) ഹിമമഴയായി വരൂ...
(M) ഹൃദയം...
(F) അണിവിരലാൽ തൊടൂ...
(F) ഈ...മിഴിയണയിൽ സദാ...
(F) പ്രണയം...മഷിയെഴുതുന്നിതാ...
(M) ശിലയായി നിന്നിടാം...നിന്നെ നോക്കീ...
(M) യുഗമേറെയെന്റെ കൺചിമ്മിടാതെ...
(M&F) എൻ ജീവനേ.....
(F) അകമേ..വാനവില്ലിനേഴു വർണ്ണമായി...
(M) ദിനമേ..പൂവിടുന്നു നിൻ മുഖം...
(M&F) അകലേ..
(M&F) മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ.
(M&F) എന്നോമലേ...