Saturday 12 November 2016

Minungum Minnaminuge Minni Minni Thedunnathare | | kukslyrics



Song: 


Karaoke:






മിനുങ്ങും മിന്നാമിനുങ്ങേ മിന്നി മിന്നി തേടുന്നതാരെ
വരുമോ ചാരേ നിന്നച്ഛൻ

നെറുകയിൽ തൊട്ടു തലോടി കഥകൾ പാടിയുറക്കാൻ
വരുമോ ചാരേ നിന്നച്ഛൻ

പുതുകനവാൽ മഷിയെഴുതി മിഴികളിലാദ്യം
ചിറകുകളിൽ കിലുകിലുങ്ങും തരിവളയേകി

കുഞ്ഞിച്ചുണ്ടിൽ പൊന്നും തേനും തന്നു മാമൂട്ടി
പിച്ച പിച്ച വെക്കാൻ കൂടി വന്നു കൈ നീട്ടി

                                              (മിനുങ്ങും മിന്നാമിനുങ്ങേ)


കാതോന്നു കുത്തീട്ടു മാണിക്യക്കല്ലിൻറെ
കമ്മലിടും നേരം
തേങ്ങലു മാറ്റുവാൻ തോളത്തെടുത്തിട്ടു
പാട്ടും പാടീല്ലേ

താരകം തന്നൊരു മോതിരം കൊണ്ടു നീ
കുഞ്ഞിളം നാവിന്മേൽ
തൂകിയൊരക്ഷരം ചൊല്ലിത്തരില്ലെയെൻ
മിന്നാമിന്നീ നീ

പകലിരവാകെ, ഒരു നിഴലായി
കാലൊന്നു തന്നീടുമ്പോൾ
എന്നച്ഛൻ കാവലിനെത്തുകില്ലേ
കോരിയെടുക്കും തോറും
നിറയുന്ന സ്നേഹത്തിൻ ചോലയല്ലേ

                                              (മിനുങ്ങും മിന്നാമിനുങ്ങേ)

പുത്തനുടുപ്പിട്ട് പൊട്ടു തൊടീച്ചിട്ടു
നിന്നെയൊരുക്കീലേ
പള്ളിക്കൂടത്തിൻറെ ഇല്ലിപ്പടി വരെ
കൂടെ വന്നീലേ..

നീ ചിരിക്കും നേരം അച്ഛന്റെ കണ്ണില്
ചിങ്ങ നിലാവല്ലേ
നീയൊന്നു വാടിയാൽ ആരാരും കാണാതാ
നെഞ്ചം വിങ്ങില്ലേ

മണിമുകിലോളം മകൾ വളർന്നാലും
അച്ഛന്റെ ഉള്ളിലെന്നും
അവളൊരു താമരത്തുമ്പിയല്ലേ
ചെല്ലക്കുറുമ്പു കാട്ടി
ചിണുങ്ങുന്ന ചുന്ദരി വാവയല്ലേ

                                              (മിനുങ്ങും മിന്നാമിനുങ്ങേ)

Movie : Oppam(2016)
Director : Priyadarshan
Singer : M G Sreekumar, Shreya Jayadeep
Music : Jim,Biby,Eldhose,Justin
Lyrics : B K Harinarayanan

Minungum Minnaminuge…Minni Minni Thedunnathare…
Varumo Chare Ninnachan.
Minungum Minnaminuge Minni Minni Thedunnathare
Varumo Chare Ninnachan
Nerukil Thotu Thalodi Kadhakal Paadi Urakkan
Varumo Chare Ninnachan

Puthukanaval Mashiyezhuthi Mizhikalilaadyam
Chirakukalil Kilukilungum Tharivalayeki
Kunjichundil Ponnum Thenum Thannu Maamooti
Picha Picha Vekkan Koodi Vannu Kai Neeti
Minungum MinnaminugeMinni Minni Thedunnathare
Varumo Chare Ninnachan Varumo Chare Ninnachan

Kathonnu Kutheetu Manikka Kallinte Kammalidum Neram
Thengalu Matuvan Tholatheduthitu Paatum Paadilley
Tharakam Thannoru Mothiram Kondu Nin Kunjilam Navinmel
Thookiyoraksharam Chollitharilleyen Minnaminni Nee
Pakaliravakey Oru Nizhalayi
Kalonnu Thenneedumpol
Ennachan Kavalinethukille
Koriyedukkumthorum Nirayunna
Snehathin Cholayall

Minungum Minnaminuge
Minni Minni Thedunnathare
Varumo Chare Ninnachan

Puthanuduppit Potu Thodeechit
Ninneyorukkiyille
Pallikoodathinte Illi Paadivare
Koodee Neeyille
Nee Chirikkum Neram Achante Kannil
Chinga Nilavalle
Neeyonnu Vaadiyal Aaararum Kanatha
Nenjam Vingille

Manimukilolam Makal Valarnnalum
Achante Ullilennum
Avaloru Thaamara Thumpiyalle
Chellakkurumbu Kaati
Chinungunna Chundari Vaavayalle

Minungum Minnaminuge
Minni Minni Thedunnathare
Varumo Chare Ninnachan
Puthukanaval Mashiyezhuthi
Mizhikalilaadyam
Chirakukalil Kilukilungum
Tharivalayeki
Kunjichundil Ponnum Thenum
Thannu Maamooti
Picha Picha Vekkan Koodi
Vannu Kai Neeti

No comments:

Post a Comment