Wednesday 3 May 2017

അഴകേ കണ്മണിയേ അഴലിൻ പൂവിതളേ | Azhake...kanmaniye...azhalin poovithale | kukslyrics



 Song: 




 Karaoke: 






അഴകേ കണ്മണിയേ അഴലിൻ പൂവിതളേ മനസ്സിന്റെ കിളിവാതിൽ അറിയാതെ തുറന്നൊരു മഴവിൽച്ചിറകുള്ള കവിതേ നീയെന്റെ കസ്തൂരിമാൻ‌കുരുന്നു് എന്റെ കസ്തൂരിമാൻ‌കുരുന്നു്... അഴകേ കണ്മണിയേ അഴലിൻ പൂവിതളേ മുകിലാണു ഞാൻ മൂകനൊമ്പര- മുറങ്ങുന്ന കാർവർണ്ണമേഘം വേഴാമ്പൽ ഞാൻ ദാഹിച്ചലയുമ്പോൾ മഴയായ് നീ നിറഞ്ഞു പെയ്തു പുതിയ കിനാക്കൾ പൊൻ‌വളയണിഞ്ഞു കാലം കതിരണിഞ്ഞു നമ്മൾ നമ്മെ തിരിച്ചറിഞ്ഞു നീയറിയാതിനി ഇല്ലൊരു നിമിഷം നീയില്ലാതിനി ഇല്ലൊരു സ്വപ്നം നീയാണെല്ലാം എല്ലാം തോഴി ഉയിരേ എൻ ഉയിരേ കനിവിൻ കണിമലരേ.. പൂവാണു നീ എന്നിൽ ഇതളിട്ടൊരനുരാഗനിറമുള്ള പൂവു്.. തേനാണു നീ എന്റെ നിനവിന്റെ ഇളം‌കുമ്പിൾ നിറയുന്ന പൂന്തേൻ പൂവിന്റെ കരളിൽ കാർവണ്ടിനറിയാത്ത കാമുകമോഹങ്ങളുണ്ടോ ഇനിയും പ്രണയരഹസ്യമുണ്ടോ ചുണിൽ ചുണ്ടിൽ മുട്ടിയുരുമ്മിയ സ്നേഹക്കുരുവികൾ പല്ലവി പാടി ചുംബനമധുരപ്പുലരി വിരിഞ്ഞു അഴകേ കണ്മണിയേ അഴലിൻ പൂവിതളേ  ഉയിരേ ഉയിരേ എൻ ഉയിരേ




Film: Kasthurimaan (2003)
Music: Ouseppachan,
Lyrics: Kaithapram,
Singers: P Jayachandran,Sujatha




Azhake...kanmaniye...azhalin poovithale..
Manassinte kilivaathil ariyaathe thurannoru..
Mazhavil chirakulla kavithe..
Neeyente kasthoorimaan kurunnu
Ente..kasthoorimaan kurunnu
Azhake..kanmaniyee..azhalin poovithale...

Mukilaanu njaan..mooka nombaramurangunna kaarvarna megham..
Vezhaambal njaan..daahichalayumbol..mazhayaayi nee niranju..peythu
Puthiya kinaakkal..pon vaLayaninju..kaalam kathiraninju
Nammal..namme..thiricharinju
Neeyariyaathiniyilloru nimisham neeyillaathiniyilloru swapnam..thozhi......
Uyiree...en uyire...kanivin kanimalare...

Poovaanu nee..ennilithilittoranuraaga niramulla poovu..
Thenaanu nee..ente ninavinte ilakumbiL nirayunna poonthen
Poovinte karalil kaarvandinariyaatha kaamuka mohangal undo
Iniyum pranaya rahasyamundo...
Chundil chundil muttiyurummiya sneha kuruvikal pallavi paadi
Chumbana madhura pulari virinju

Azhake...kanmaniye...azhalin poovithale..
Manassinte kilivaathil ariyaathe thurannoru..
Mazhavil chirakulla kavithe..
Neeyente kasthoorimaan kurunnu
Ente..kasthoorimaan kurunnu
Azhake..kanmaniyee..azhalin poovithale..
mmmmmmmmm...mmmmmmmmm.....En uyire.......Ennnnnuyireee.

No comments:

Post a Comment