Friday 21 April 2017

കാതോടു കാതോരം തേന്‍ ചോരുമാമന്ത്രം | kaathodu kaathoram hen chorum aa manthram| kukslyrics


 Song: 




 Karaoke: 







കാതോടു കാതോരം തേന്‍ ചോരുമാമന്ത്രം 
ഈണത്തില്‍ നീ ചൊല്ലി വിഷുപ്പക്ഷി പോലെ
കാതോടു കാതോരം തേന്‍ ചോരുമാമന്ത്രം
ഈണത്തില്‍ നീ ചൊല്ലി വിഷുപ്പക്ഷി പോലെ

കുറുമൊഴി കുറുകി കുറുകി നീയുണരു
വരിനെല്‍ കതിരിന്‍ പിരിയില്‍
അരിയ പാല്‍മണികള്‍ കുറുകി നെന്‍മണിതന്‍
കുലകള്‍ വെയിലിലുലയെ
കുളിരു പെയ്തിനിയ കുഴലുമൂതിയിനി കുറുമൊഴി ഇതിലേ വാ
ആരോ പാടിപ്പെയ്യുന്നു തേന്‍മഴകള്‍
ചിറകിലുയരും അഴകേ
മണ്ണു പൊന്നാക്കും മന്ത്രം നീ ചൊല്ലി
തന്നൂ പൊന്നിന്‍ കനികള്‍

കാതോടു കാതോരം തേന്‍ ചോരുമാമന്ത്രം
ഈണത്തില്‍ നീ ചൊല്ലി വിഷുപ്പക്ഷി പോലെ

തളിരിലെ പവിഴമുരുകുമീ ഇലകള്‍
ഹരിതമണികളണിയും
കരളിലെ പവിഴമുരുകി വേറെയൊരു
കരളിന്നിഴയിലുറയും
കുളിരു പെയ്തിനിയ കുഴലുമൂതിയിനി കുറുമൊഴി ഇതിലേ വാ
ആരോ പാടിത്തേകുന്നു തേനലകള്‍
കുതിരും നിലമിതുഴുതൂ മണ്ണു പൊന്നാക്കും
മന്ത്രം നീ ചൊല്ലി തന്നൂ പൊന്നിന്‍ കനികള്‍

കാതോടു കാതോരം തേന്‍ ചോരുമാമന്ത്രം
ഈണത്തില്‍ നീ ചൊല്ലി വിഷുപ്പക്ഷി പോലെ
കാതോടു കാതോരം തേന്‍ ചോരുമാമന്ത്രം
ഈണത്തില്‍ നീ ചൊല്ലി വിഷുപ്പക്ഷി പോലെ


Movie: Kaathodu kaathoram, Bharathan (1985)
Music: Bharathan
Lyrics: ONV
Singer: Lathika


kaathodu kaathoram
lalalalaaalaaaalaa
ahaaha aa manthram
mmmm laalala vishu pakshi polee

kaathodu kaathoram then chorum aa manthram
eenathil, nee cholli, vishu pakshi pooolee
kaathodu kaathoram then chorum aa manthram
eenathil, nee cholli, vishu pakshi pooolee

kuru mozhi kurughi kurughi nee
unaru varinell kathirin piriyill
ariya paalmanigal kurughi nenmanithan
kulagal veyilil ulayeeee kuliru peythu nila
kuzhalu pole ini kurumozhi ithile vaa
aaro paadi peyunnu then mazhagal
piragil uyarum azhagee mannu kondaakum
manthram nee cholli thanno ponnin thaligalll
(kaathodu kaathoram then chorum aa manthram)

thalirile pavizham orugumee
ilagal haridha manigal aniyummm
karalile pavizham urugi vereyoru
karalin nizhayil urayummm kuliru peythu nila
kuzhalu pole ini kurumozhi ithile vaa
aaro paadi thegunnu then alagal
puthirum nilam-ith-uzhuthuu mannu kondaakum
manthram nee cholli thanno ponnin thaligalll

(kaathodu kaathoram then chorum aa manthram)

No comments:

Post a Comment