Thursday 6 April 2017

ഞാൻ നിന്നെ പ്രേമിക്കുന്നു മാൻ കിടാവേ | Njan ninne premikkunnu maan kidaave | kukslyrics



 Song:






ഞാൻ നിന്നെ പ്രേമിക്കുന്നു മാൻ കിടാവേ മെയ്യിൽ പാതി പകുത്തു തരൂ മനസ്സിൽ പാതി പകുത്തു തരൂ മാൻ കിടാവേ... നീ വളർന്നതും നിന്നിൽ യൌവന ശ്രീ വിടർന്നതും നോക്കി നിന്നു കാലം പോലും കാണാതെ നിന്നിൽ കാമമുണർന്നതും കണ്ടു നിന്നു ഞാൻ കാത്തു നിന്നൂ കാലം പോലും കാണാതെ നിന്നിൽ കാമമുണർന്നതും കണ്ടു നിന്നു ഞാൻ കാത്തു നിന്നൂ മിഴികൾ തുറക്കൂ താമര മിഴികൾ തുറക്കൂ കുവലയ മിഴീ നിന്റെ മാറിൽ ചൂടുണ്ടോ ചൂടിനു ലഹരിയുണ്ടോ (ഞാൻ നിന്നെ പ്രേമിക്കുന്നു) നീ ചിരിച്ചതും ചിരിയിൽ നെഞ്ചിലെ പൂ വിടർന്നതും നോക്കി നിന്നൂ  ദൈവം പോലും കാണാതെ നിത്യ  ദാഹവുമായ് ഞാൻ തേടി വന്നൂ നിന്നെ തേടി വന്നൂ കതകു തുറക്കൂ പച്ചില കതകു തുറക്കൂ കളമൃദു മൊഴി നിന്റെ കുമ്പിളിൽ തേനുണ്ടോ തേനിനു ലഹരിയുണ്ടോ  (ഞാൻ നിന്നെ പ്രേമിക്കുന്നു)



Film: Sarasayya (1971)
Lyrics: Vayalar Rama Varma
Music: G.Devarajan
Singer: K.J.Yesudas




Njan ninne premikkunnu maan kidaave
Meyyil paathi pakuthu tharoo
manassil paathi pakuthu tharoo
maan kidaave

Nee valarnnathum ninnil youvanasree vidarnnathum
Nokki ninnu njan nokki ninnu
kaalam polum kaanaathe ninnil
kaamamunarnnathum kandu ninnu njaan kandu ninnu
mizhikal thurakkoo thaamaramizhikal thurakkoo
kuvalayamizhi ninte maaril choodundo
choodinu lahariyundo

Nee chirichathum chiriyil nenchile
Poo vidarnnathum nokki ninnu
njan nokki ninnu
Daivam polum kaanaathe nithyta
daahavumaay njan thedi vannu
ninne thedi vannu
kathaku thurakkoo pachila kathaku thurakkoo
kalamridumozhi ninte kumpilil thenundo
theninu lahariyundo

No comments:

Post a Comment