Song:
Karaoke:
സ്വർഗ്ഗസ്ഥനായ പിതാവേ ..... നിൻ നാമം വാഴ്ത്തപ്പെടേണമേ.... അളവില്ലാസ്‌നേഹം നല്കീടേണമേ .... നിൻ രാജ്യം മണ്ണിൽ വരേണമേ... ( സ്വർഗ്ഗസ്ഥനായ ) കദനങ്ങൾ തിങ്ങുമീ ഭൂവിൽ, നിലയറിയാതെ നിൽക്കുന്നവൻ ഞാൻ .... കനിവോടെ കാവലായെന്നും , തുണ അരുളേണമേ യഹോവേ !! ഒഴിയാത്ത നന്മയായ് നീ എന്റെ ഉള്ളിലെ തിരി നാളമായ് മാറിടണേ പ്രാണന്റെ സ്പന്ദനം നീയെ ..... ( സ്വർഗ്ഗസ്ഥനായ ) ദുരിതങ്ങൾ ഏറുന്ന വഴിയിൽ , ദിശയറിയാതെ നീങ്ങുന്നവൾ ഞാൻ... ഇടറാതെ നോക്കി നീ നിത്യം , സുഖം അരുളേണമേ ദയമായനെ ..... തികവാർന്ന പുണ്യമായ് നീ എന്റെ നാളുകൾ വര ധന്യമായ് മറ്റിടനെ പാരിന്റെ പാലകൻ നീയേ ( സ്വർഗ്ഗസ്ഥനായ )
Album 📽: God
Music 🎼 : M Jayachandran
Lyrics ✍ : Poovachal Khadar
Singer 🎤: Cicily
No comments:
Post a Comment