Song:
Karaoke:
പ്രിയതമാ.....പ്രിയതമാ.....
പ്രണയലേഖനം എങ്ങിനെ എഴുതണം
മുനികുമാരികയല്ലേ .......
പ്രിയതമാ പ്രിയതമാ
പ്രണയലേഖനം എങ്ങിനെ എഴുതണം
മുനികുമാരികയല്ലേ - ഞാനൊരു
മുനികുമാരികയല്ലേ
(പ്രിയതമാ... )
ചമത മുറിക്കും കൈവിരലുകളാല്‍
ഹൃദയതംബുരു എങ്ങിനെ മീട്ടും (2)
പ്രണവം ചൊല്ലും ചുണ്ടുകളാല്‍ ഞാന്‍
പ്രേമകാകളിയെങ്ങിനെ പാടും (2)
നാഥാ ... നാഥാ ... നീയെവിടെ
(പ്രിയതമാ... )
മരവുരി മൂടും മാറിടമാകെ
മദനന്‍ അമ്പുകളെന്തിനു തൂകി
പുളകം ചൂടും പൂവുടലോടെ
പ്രേമലോലുപന്‍ എന്നിനി വരുമോ
നാഥാ ... നാഥാ ... നീയെവിടെ
(പ്രിയതമാ... )
Film 📽: Shakunthala, 1965
Music 🎼 : Devarajan
Lyrics ✍ : Vayalar
Singer 🎤: P. Susheela
priyathamaa priyathamaa
pranaya lekhanam engine ezhuthanam
munikumaarikayalle
priyathamaa priyathamaa
pranaya lekhanam engine ezhuthanam
munikumaarikayalle - njaanoru
munikumaarikayalle
chamatha murikkum kaiviralukalaal
hridayathamburu engine meettum?
pranavam chollum chundukalaal njaan
prema kaakaliyengine paadum
nadhaa...nadhaa...neeyevide...
(priyathamaa...)
maravuri moodum maaridamaake
madanan ambukalenthinu thooki?
pulakam choodum poovudalode
prema lolupan ennini varumo?
nadhaa...nadhaa...neeyevide
(priyathama)