Saturday, 9 April 2016

Maranamethunna nerathu neeyente arikil | മരണമെത്തുന്ന നേരത്തു നീയെ൯െ്റ അരികിൽ | kukslyrics


Song: 


Karaoke:





മരണമെത്തുന്ന നേരത്തു നീയെ൯െ്റ അരികിൽ
ഇത്തിരി നേരം ഇരിക്കണേ
കനലുകൾ കോരി മരവിച്ച വിരലുകൾ
ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ

ഒടുവിലായകത്തേക്കെടുക്കും ശ്വാസ-
കണികയിൽ നി൯െ്റ ഗന്ധമുണ്ടാകുവാൻ .

ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ
പ്രിയതേ നിൻമുഖം മുങ്ങിക്കിടക്കുവാൻ.
ഒരു സ്വരംപോലുമിനിയെടുക്കാത്തൊരീ
ചെവികൾ നിൻ സ്വരമുദ്രയാൽ മൂടുവാൻ.
അറിവുമോർമയും കത്തും ശിരസ്സിൽ നിൻ
ഹരിത സ്വച്ഛസ്മരണകൾ പെയ്യുവാൻ.

അധരമാം ചുംബനത്തി൯െ്റ മുറിവു നിൻ
മധുരനാമജപത്തിനാൽ കൂടുവാൻ.
പ്രണയമേ നിന്നിലേക്കു നടന്നൊരെൻ
വഴികൾ ഓർത്തെ൯െ്റ പാദം തണുക്കുവാൻ.
അതു മതി ഉടൽ മൂടിയ മണ്ണിൽ നി-
ന്നിവനു പുൽക്കൊടിയായുയർത്തേൽക്കുവാൻ....

Movie : Spirit
Lyrics: Rafeeq Ahamed
Music : Shahbaz Aman
Singer: UnniMenon
Direction : Renjith

Maranamethunna nerathu neeyente arikil
Ithiri neram irikkane
Kanalukal kori maravicha viralukal
Oduvil ninne thalodi shamikkuvaan

Oduvilaay akathekkedukkum swaasa kanikayil
Ninte gandhamundaakuvaan

Ini thurakkendathillaatha kankalil priyathe
Nin mukham mungi kidakkuvaan
Oru swaram polumini edukkaathoree chevikal
Nin swara mudrayaal mooduvaan
Arivum ormmayum kathum shirassil nin haritha
Swacha smranakal peyyuvaan

Adharamaam chumbanathinte murivu nin-madhura
Naama japathinaal kooduvaan
Pranayame.. ninnilekku nadannoren vazhikal
Orthente paadam thanukkuvaan
Athumathi ee udal moodiya mannil ninnivanu
Pulkkodiyaay uyirthelkkuvaan

No comments:

Post a Comment