Song:
ഓ പാവനാത്മാവേ, ശൂന്യത നിറയുമീ താഴ്‌വരയില്‍
ജീവനില്ലാത്തയെന്‍ ജീവിതത്തിന്‍മേല്‍ വീശീടുക
വീണ്ടും ജീവനേകുക,വീണ്ടും ശക്തിയേകുക
പാവനാത്മാവേ നീയെന്നില്‍ നിറഞ്ഞിടുക
ഓ പാവനാത്മാവേ,ദാഹങ്ങള്‍ ഏറെയുള്ള എൻ മനസ്സിൽ
മോഹങ്ങള്‍ ഏറെയുള്ള എന്‍ ഹൃദയത്തില്‍ നിറഞ്ഞിടുക
വീണ്ടും സ്നേഹം നല്‍കുക എന്‍റെ ദാഹം തീര്‍ക്കുക
പാവനാത്മാവേ നീയെന്നില്‍ നിറഞ്ഞിടുക
ഓ പാവനാത്മാവേ, മുള്ളുകള്‍ നിറയും എന്‍ മരുഭൂവില്‍
പാപങ്ങള്‍ ഏറെയുള്ള എന്‍ ജഡത്തിന്മേല്‍ തീയിടുകാ
വീണ്ടും ശുദ്ധിനല്‍കുക വീണ്ടും അഗ്നി നല്‍കുക
പാവനാത്മാവേ നീയെന്നില്‍ നിറഞ്ഞിടുക
Nice lyrics
ReplyDeleteGood
ReplyDeleteNice
ReplyDelete