ആരാധികേമഞ്ഞുതിരും വഴിയരികേനാളേറെയായ്കാത്തുനിന്നു മിഴിനിറയേ
F. നീയെങ്ങു പോകിലുംഅകലേയ്ക്കു മായിലുംഎന്നാശകൾ തൻ മൺതോണിയുമായ്തുഴഞ്ഞരികേ ഞാൻ വരാം
എന്റെ നെഞ്ചാകെ നീയല്ലേഎന്റെ ഉന്മാദം നീയല്ലേനിന്നെയറിയാൻ ഉള്ളുനിറയാൻഒഴുകിയൊഴുകി ഞാൻഇന്നുമെന്നുമൊരു പുഴയായ്ആരാധികേ
പിടയുന്നോരെന്റെ ജീവനിൽകിനാവു തന്ന കണ്മണിനീയില്ലയെങ്കിലെന്നിലെപ്രകാശമില്ലിനി
F. മിഴിനീരു പെയ്ത മാരിയിൽകെടാതെ കാത്ത പുഞ്ചിരിനീയെന്നൊരാ പ്രതീക്ഷയിൽഎരിഞ്ഞ പൊൻതിരി
മനം പകുത്തു നൽകിടാംF. കുറുമ്പുകൊണ്ടു മൂടിടാംഅടുത്തു വന്നിടാം
F. കൊതിച്ചു നിന്നിടാംവിരൽ കൊരുത്തിടാം
F. സ്വയം മറന്നിടാം
ഈ ആശകൾ തൻ മൺതോണിയുമായ്തുഴഞ്ഞകലേ പോയിടാം
എന്റെ നെഞ്ചാകെ നീയല്ലേഎന്റെ ഉന്മാദം നീയല്ലേനിന്നെയറിയാൻ ഉള്ളുനിറയാൻഒഴുകിയൊഴുകി ഞാൻഇന്നുമെന്നുമൊരു പുഴയായ്ആരാധികേമഞ്ഞുതിരും വഴിയരികേ
ഒരുനാൾ കിനാവു പൂത്തിടുംഅതിൽ നമ്മളൊന്നു ചേർന്നിടുംപിറാക്കൾപോലിതേ വഴിനിലാവിൽ പാറിടും
നിനക്കു തണലായി ഞാൻനിനക്കു തുണയായി ഞാൻപല കനവുകൾ പകലിരവുകൾനിറമണിയുമീ കഥയെഴുതുവാൻ
ഈ ആശകൾ തൻ മൺതോണിയുമായ്തുഴഞ്ഞകലേ പോയിടാം
എന്റെ നെഞ്ചാകെ നീയല്ലേഎന്റെ ഉന്മാദം നീയല്ലേനിന്നെയറിയാൻ ഉള്ളുനിറയാൻഒഴുകിയൊഴുകി ഞാൻഇന്നുമെന്നുമൊരു പുഴയായ്ആരാധികേമഞ്ഞുതിരും വഴിയരികേ
No comments:
Post a Comment