Saturday, 16 May 2020

ശ്രീ രാഗമോ തേടുന്നു നീ | Sree ragamo | kukslyrics

 Song: Karaoke:

Film 📽:   പവിത്രം (1994)
Music 🎼 : ശരത്ത്
Lyrics ✍ : ഒ എൻ വി കുറുപ്പ്
Singer 🎤: കെ ജെ യേശുദാസ്




ശ്രീ രാഗമോ തേടുന്നു നീ
ഈ വീണ തൻ പൊൻതന്തിയിൽ
സ്നേഹാർദ്രമാം ഏതോ പദം
തേടുന്നു നാം ഈ നമ്മളിൽ
നിൻ മൗനമോ പൂമാനമായ്
നിൻ രാഗമോ ഭൂപാളമായ്
എൻ മുന്നിൽ നീ പുലർ കന്യയായ്
ശ്രീ രാഗമോ തേടുന്നു നീ
ഈ വീണ തൻ പൊൻതന്തിയിൽ
 
ധ_നിധ_പ മപധനി_ധപ, മഗരിഗമപധനിസരിമഗരിസനിധപമഗരി
രിഗമപ ധ, സരിഗമ പ, നിസരിഗ മ, പക്കാല

സരിഗമപ_ ധനിധപധ_ ധനിഗരിനീ_ നിധമഗരി
സരിഗമ_ രിഗമപ_ ഗമപധ_ മപധനി
ഗരി_ രിസ_ സനി_ നിധ_ ധപ
ഗരി, രിസ, സനി, നിധ, ധപ
ഗരിരിസസനിനിധധപ
ഗരിസനിധപ സരിഗമപ രിഗമപധ ഗമപധനി

ഗരി സനിധ, രിസ നിധപ, സനി ധപധ

രി ഗമപധ, സ രിഗമപ, നിസരിഗമ പക്കാല
 
പ്ലാവിലപ്പൊൻ തളികയിൽ
പാൽപ്പായസ ചോറുണ്ണുവാൻ
പിന്നെയും പൂമ്പൈതലായ് കൊതി
തുള്ളി നിൽക്കുവതെന്തിനോ
ചെങ്കദളിക്കൂമ്പിൽ ചെറു തുമ്പിയായ് തേനുണ്ണുവാൻ
കാറ്റിനോടു കെഞ്ചി ഒരു നാട്ടു മാങ്കനി വീഴ്ത്തുവാൻ
ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം
ശ്രീ രാഗമോ തേടുന്നു നീ
ഈ വീണ തൻ പൊൻതന്തിയിൽ
 
കോവിലിൽ പുലർ വേളയിൽ ജയദേവ ഗീതാലാപനം
കേവലാനന്ദാമൃത ത്തിരയാഴിയിൽ നീരാടി നാം
പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തു കോർക്കാൻ പോകാം
ആനകേറാ മേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം
ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം
ശ്രീ രാഗമോ തേടുന്നു നീ
ഈ വീണ തൻ പൊൻതന്തിയിൽ

Friday, 5 July 2019

Thursday, 18 April 2019

സ്നേഹസ്വരൂപാ തവദര്‍ശനം | | kukslyrics

Song:



 Karaoke:



സ്നേഹസ്വരൂപാ തവദര്‍ശനം ഈ ദാസരില്‍ ഏകിടൂ (2) പരിമളമിയലാന്‍ ജീവിത മലരിന്‍ അനുഗ്രഹവര്‍ഷം ചൊരിയേണമേ.. ചൊരിയേണമേ.. മലിനമായ ഈ മണ്‍കുടമങ്ങേ തിരുപാദസന്നിധിയില്‍ (2) അര്‍ച്ചന ചെയ്തിടും ദാസരില്‍ നാഥാ കൃപയേകിടൂ.. കൃപയേകിടൂ.. ഹൃത്തിന്‍ മാലിന്യം നീക്കിടു നീ (സ്നേഹ..) മരുഭൂമിയാം ഈ മാനസം തന്നില്‍ നിന്‍ ഗേഹം തീര്‍ത്തിടുക (2) നിറഞ്ഞിടുകെന്നില്‍ എന്‍ പ്രിയ നാഥാ പോകരുതേ.. പോകരുതേ..  നിന്നില്‍ ഞാനെന്നും ലയിച്ചിടട്ടെ (സ്നേഹ..)

 Film 📽: Music 🎼 : Lyrics ✍ : Singer 🎤:

Friday, 12 April 2019

നിൻ പാദം പുണർന്നു ഞാൻ ഒന്ന് ആരാധിക്കട്ടെ | | kukslyrics

Song:


Karaoke:


നിൻ പാദം പുണർന്നു ഞാൻ ഒന്ന് ആരാധിക്കട്ടെ എൻ കരങ്ങൾ തിരുപ്പാദേ ഞാൻ ഒന്ന് ചേർത്തുവയ്ക്കട്ടെ നിൻ പാദം പുണർന്നു ഞാൻ ഒന്ന് ആരാധിക്കട്ടെ എൻ കരങ്ങൾ തിരുപ്പാദേ ഞാൻ ഒന്ന് ചേർത്തുവയ്ക്കട്ടെ നന്മ ചെയ്തു സഞ്ചരിച്ച പാദങ്ങൾ ഒന്നു ചുംബിച്ചീടട്ടെ ജീവന്റെ നാഥനാം യേശുവേ എന്റെ തമ്പുരാനേ
ഉത്ഥാനം ചെയ്തവനേ ഞങ്ങൾ ആരാധിക്കുന്നു മരണത്തെ ജയിച്ചവനേ ഞങ്ങൾ ആരാധിക്കുന്നു ഉത്ഥാനം ചെയ്തവനേ ഞങ്ങൾ ആരാധിക്കുന്നു മരണത്തെ ജയിച്ചവനേ ഞങ്ങൾ ആരാധിക്കുന്നു ആണിയേറ്റ ദിവ്യപാദം സ്നേഹമോടെ പുണർന്നിടട്ടെ കൈകൾ നീട്ടി നിൻ തിരുമാറിൽ എന്നെ ചേർത്തിടണേ ആണിയേറ്റ ദിവ്യപാദം സ്നേഹമോടെ പുണർന്നിടട്ടെ കൈകൾ നീട്ടി നിൻ തിരുമാറിൽ എന്നെ ചേർത്തിടണേ ദൈവസ്നേഹം നിറച്ചീടേണേ അഭിഷേകങ്ങൾ ചൊരിഞ്ഞീടേണേ ഉത്ഥാനത്തിൻ അത്ഭുതശക്തി എന്നിൽ നിറയ്‌ക്കേണേ
ഉത്ഥാനം ചെയ്തവനേ ഞങ്ങൾ ആരാധിക്കുന്നു മരണത്തെ ജയിച്ചവനേ ഞങ്ങൾ ആരാധിക്കുന്നു ഉത്ഥാനം ചെയ്തവനേ ഞങ്ങൾ ആരാധിക്കുന്നു മരണത്തെ ജയിച്ചവനേ ഞങ്ങൾ ആരാധിക്കുന്നു ഭയന്നിടേണ്ട എന്ന് മൊഴിഞ്ഞ വചനത്തിൻ അഭിഷേകാഗ്നി ഹൃദയത്തിൽ ആഴമായി പതിയാൻ കൃപചൊരിയൂ ഭയന്നിടേണ്ട എന്ന് മൊഴിഞ്ഞ വചനത്തിൻ അഭിഷേകാഗ്നി ഹൃദയത്തിൽ ആഴമായി പതിയാൻ കൃപചൊരിയൂ
മനസ്സിൻ ഭാരം നീക്കിടേണേ ആത്മശക്തി നൽകിടേണേ ഉത്ഥാനത്തിൻ അത്ഭുതശക്തി എന്നിൽ നിറയ്‌ക്കേണേ നിൻ പാദം പുണർന്നു ഞാൻ ഒന്ന് ആരാധിക്കട്ടെ എൻ കരങ്ങൾ തിരുപ്പാദേ ഞാൻ ഒന്ന് ചേർത്തുവയ്ക്കട്ടെ  നിൻ പാദം പുണർന്നു ഞാൻ ഒന്ന് ആരാധിക്കട്ടെ - Repeat first paragraph

 Film 📽: Music 🎼 : Lyrics ✍ : Singer 🎤: