Song:
ഈശോ നീ വന്നാലുമെൻ
ഹൃദയത്തിൻ നാഥനായ്
സ്നേഹത്തിൽ ഒന്നായി ഞാൻ
നിന്നിൽ ലയിച്ചീടട്ടെ.
യോഗ്യമല്ലെൻ ഭവനം
നാഥാ നിന്നെ എതിരേൽക്കുവാൻ
ഒരു വാക്കരുളിയാലും
എന്നെ നിന്റേതായ് മാറ്റിയാലും
നീയെന്റെ പ്രാണനല്ലോ
നിത്യജീവന്റെ നാഥനല്ലോ
നിന്നിൽ ചിരം വസിക്കാൻ
എന്നും നിന്റേതായ് മാറീടുവാൻ
ആത്മീയഭോജനം നീ
നിത്യജീവന്റെ ഔഷധം നീ
മന്നിതിൽ പാഥേയം നീ
നാഥാ, വിണ്ണതിൻ അച്ചാരം നീ
തേനിലും മാധുര്യം നീ
ഹൃത്തിൽ തൂകിടും നാഥനല്ലോ
പൂവിലും സൗരഭ്യം നീ
എന്നും വീശിടുന്നെന്നാത്മാവിൽ
തേനിലും മാധുര്യം നീ
ഹൃത്തിൽ തൂകിടും നാഥനല്ലോ
പൂവിലും സൗരഭ്യം നീ
എന്നും വീശിടുന്നെന്നാത്മാവിൽ
No comments:
Post a Comment