Song:
തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ
നാവെനിക്കെന്തിനു നാഥാ,
അപദാനമെപ്പോഴും ആലപിച്ചില്ലെങ്കിൽ
അധരങ്ങളെന്തിനു നാഥാ,
ഈ ജീവിതമെന്തിനു നാഥാ
പുലരിയിൽ ഭൂപാളം പാടിയുണർത്തുന്ന
കിളികളോടൊന്നുചേർന്നാർത്തു പാടാം (2)
പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്ന
കുളിർകാറ്റിലലിഞ്ഞു ഞാൻ പാടാം (2)
(തിരുനാമകീർത്തനം)
അകലെയാകാശത്തു വിരിയുന്ന താരക
മിഴികളിൽ നോക്കി ഞാനുയർന്നുപാടാം (2)
വാനമേഘങ്ങളിൽ ഒടുവിൽ നീ എത്തുമ്പോൾ
മാലാഖമാരൊത്തു പാടാം (2)
(തിരുനാമകീർത്തനം)
Thirunama keerthanam paaduvanallengil
Naavenikkenthinu naadha
Apadhaanameppozhum Aalappichillengil
Adherangal enthinu naadha
Ee jeevithamenthinu naadha
Pulariyil bhoopaalam paadiyunarthunna
Kilikalodonnu chernnaarthu padam (2)
Puzhayude sangeetham chirakettiyethunna
Kulir kattil-alinju njan paadam (2)
(Thirunama keerthanam)
Akaley-akaashathu viriyunna thaarathan
Mizhikalil nokki njan uyarnnu paadam (2)
Vaanamekhangalil oduvil neeyethumbol
Malakha marothu paadam (2)
(Thirunama keerthanam)
No comments:
Post a Comment