Thursday, 13 March 2025

എന്നിൽ അലിഞ്ഞു നീ ഞാനായ് തീരുമ്പോൾ ennilalinju nee njanai (lyrics in malayalam)

എന്നിൽ അലിഞ്ഞു നീ ഞാനായ് തീരുമ്പോൾ നിന്നിൽ അലിഞ്ഞു ഞാൻ നീയായ് തീർന്നീടാൻ എത്ര നാളായ് കൊതിച്ചീടുന്നു നാഥാ എന്നെ നീ നീയാക്കി മാറ്റീടേണമേ... എന്നിൽ അലിഞ്ഞു നീ ഞാനായ് തീരുമ്പോൾ നിന്നിൽ അലിഞ്ഞു ഞാൻ നീയായ് തീർന്നീടാൻ എത്ര നാളായ് കൊതിച്ചീടുന്നു നാഥാ എന്നെ നീ നീയാക്കി മാറ്റീടേണമേ... എന്റെ ഈശോയെ ദിവ്യകാരുണ്യമെ നിന്നെ കാത്തിരിക്കാം ഞാൻ എന്റെയന്ത്യംവരെയും എന്റെ ഈശോയെ ദിവ്യകാരുണ്യമെ നിന്നെ കാത്തിരിക്കാം ഞാൻ എന്റെയന്ത്യംവരെയും കനലോട് ചേരുമ്പോൾ കനലായ് മാറുമ്പോൾ തവതിരു ഹൃദയത്തിൻ സ്നേഹമായ്ത്തീരാൻ കനലോട് ചേരുമ്പോൾ കനലായ് മാറുമ്പോൾ തവതിരു ഹൃദയത്തിൻ സ്നേഹമായ്ത്തീരാൻ നാളെത്രയായ് ഞാനാശിപ്പൂ ഈശോയെ എന്നെ നിൻ സ്നേഹമായ് മാറ്റണെ നാളെത്രയായ് ഞാനാശിപ്പൂ ഈശോയെ എന്നെ നിൻ സ്നേഹമായ് മാറ്റണെ.... എന്റെ ഈശോയെ ദിവ്യകാരുണ്യമെ നിന്നെ കാത്തിരിക്കാം ഞാൻ എന്റെയന്ത്യംവരെയും എന്റെ ഈശോയെ ദിവ്യകാരുണ്യമെ നിന്നെ കാത്തിരിക്കാം ഞാൻ എന്റെയന്ത്യംവരെയും കടലോട് ചേരുമ്പോൾ കടലായ് മാറുമ്പോൾ ഞാനാം നീർക്കണം നീയായ്ത്തീർന്നീടാൻ കടലോട് ചേരുമ്പോൾ കടലായ് മാറുമ്പോൾ ഞാനാം നീർക്കണം നീയായ്ത്തീർന്നീടാൻ നാളെത്രയായ് ഞാനാശിപ്പൂ ഈശോയെ നീയാം കടലിൽ ഞാനലിഞ്ഞു നീയാകാൻ നാളെത്രയായ് ഞാനാശിപ്പൂ ഈശോയെ നീയാം കടലിൽ ഞാനലിഞ്ഞു നീയാകാൻ.... എന്നിൽ അലിഞ്ഞു നീ ഞാനായ് തീരുമ്പോൾ നിന്നിൽ അലിഞ്ഞു ഞാൻ നീയായ് തീർന്നീടാൻ എത്ര നാളായ് കൊതിച്ചീടുന്നു നാഥാ എന്നെ നീ നീയാക്കി മാറ്റീടേണമേ... എന്റെ ഈശോയെ ദിവ്യകാരുണ്യമെ നിന്നെ കാത്തിരിക്കാം ഞാൻ എന്റെയന്ത്യംവരെയും എന്റെ ഈശോയെ ദിവ്യകാരുണ്യമെ നിന്നെ കാത്തിരിക്കാം ഞാൻ എന്റെയന്ത്യംവരെയും

No comments:

Post a Comment