Thursday, 13 March 2025

നെഞ്ചുരുകി പ്രാർത്ഥിച്ചപ്പോൾ (lyrics in Malayalam)

നെഞ്ചുരുകി പ്രാർത്ഥിച്ചപ്പോൾ സങ്കടങ്ങൾ കേട്ടറിഞ്ഞു എന്റെ ഉള്ളിലേക്ക് വന്ന എന്റെ യേശുവേ മോഹങ്ങൾ തൻ താഴ്‌വരയിൽ ഞാൻ അലയും നാളുകളിൽ സ്നേഹമോടെ തേടിവന്ന നിന്റെ കാരുണ്യം സ്മരിച്ചിടുമെന്നുമേ ഞാൻ സ്തുതിച്ചിടും അങ്ങയെ തിരുഹിതമാണെനിക്ക് ഏക പാത എന്നും (നെഞ്ചുരുകി…. ) മനസ്സിലെ ആശപോലെനടന്നതെത്ര പാതകൾ ഉലകസുഖങ്ങളെകിയില്ല ശാന്തി തെല്ലുമേ ഒരു ഞൊടിയിൽ മറഞ്ഞുപോകുമേതു സ്നേഹവും അനശ്വര സ്നേഹമോ നീ മാത്രമേകിടുന്നതും അറിഞ്ഞൊരുമാത്രയിൽ അണഞ്ഞു ഞാൻ അണമുറിയാത്ത നിൻ സ്നേഹപ്രവാഗം കുരിശിൽ കണ്ടു ദൈവമേ നിറയും മിഴികളോടെ ഞാൻ (നെഞ്ചുരുകി…. ) ഹൃദയമെരിഞ്ഞു നീറും പാപമേറ്റുചൊല്ലവേ തിരുമുറിപ്പാടുകളിൽ ഏറ്റുവാങ്ങി ആർദ്രമായി മനസ്സിലെ നൊമ്പരങ്ങൾ പങ്കുവെച്ച വേളയിൽ തിരുമൊഴി പൂക്കളാൽ തലോടി സൗഖ്യമേകി നീ അണഞ്ഞ സ്വാപ്നങ്ങളെ തെളിച്ചു പ്രത്യാശയിൽ തകർന്ന ബന്ധങ്ങളെ പുതുക്കി നിൻ സ്നേഹത്തിൽ ഇതുപോൽ സ്നേഹമേകാൻ ധരയിൽ വേറെ ആരിനി (നെഞ്ചുരുകി…. )

No comments:

Post a Comment