Thursday, 13 March 2025

വെണ്മണി ഗോതമ്പിൻ തൂവെള്ള അപ്പമായ് lyrics in Malayalam Sherin Jos

M:വെണ്മണി ഗോതമ്പിൻ തൂവെള്ള അപ്പമായ്
എൻ നാവിൽ അലിയുന്ന പൊൻ സ്നേഹമേ
F:അൾത്താര തന്നിലെ മെഴുതിരി വെട്ടത്തിൽ
പ്രഭയോടെ തെളിയുന്ന വിൺ ദീപമേ

M:അലിവായ് എന്നിൽ വരുമോ
കരുണാർദ്ര സ്നേഹം തരുമോ
F:നിറവായ് എന്നിൽ വരുമോ
കനിവൂറും സ്നേഹം തരുമോ

M:വെണ്മണി ഗോതമ്പിൻ തൂവെള്ള അപ്പമായ്
എൻ നാവിൽ അലിയുന്നപൊൻ സ്നേഹമേ


M:കനിവെഴും നാഥനെൻ കാരതാരിൽ വന്നപ്പോൾ
കൊതിയോടെ ഞാൻ നോക്കി നിന്നു
F:നിറയുമെൻ മിഴികളിൽ ചുടു ചുംബനം
നൽകി തിരുനാഥനെന്നെ പൊതിഞ്ഞു
M:നിറവായ്, കനിവായ് ഉറവായി വാഴാൻ
കാരതാരിൽ അണയുന്ന കാരുണ്യമേ (Light music)


F:അലിവായ് എന്നിൽ വരുമോ
കരുണാർദ്ര സ്നേഹം തരുമോ
M:നിറവായ് എന്നിൽ വരുമോ
കനിവൂറും സ്നേഹം തരുമോ

F:വെണ്മണി ഗോതമ്പിൻ തൂവെള്ള അപ്പമായ്
എൻ നാവിൽ അലിയുന്ന പൊൻ സ്നേഹമേ

No comments:

Post a Comment