Thursday, 13 March 2025

Krooshithane Udhithane… | ക്രൂശിതനെ ഉത്ഥിതനെ Lyrics in malayalam

ക്രൂശിതനെ ഉത്ഥിതനെ മർത്യനെ കാത്തിടണെ എന്നെ പൊതിഞ്ഞു പിടിക്കണമേ തിൻമ കാണാതെ കാക്കണമെ (2) ഈശോ നിൻ ഹൃത്തിനുള്ളിൽ ഈശോ നിൻ മേലങ്കിക്കുള്ളിൽ (2) ഈശോയെ നിൻ രൂപം കാണുമ്പോൾ എൻ മുഖം ശോഭിതമാകും ഈശോയെ നീ എന്നിൽ വാഴുമ്പോൾ എൻ ഉള്ളം സ്വർഗ്ഗമായി തീരും (ക്രൂശിത…. ) കാനായിലെ കൽഭരണി പോൽ വക്കോളം നിറച്ചു ഞാനും (2) ഈ പച്ച വെള്ളം വാഴ്ത്തിടുമോ മേൽത്തരം വീഞ്ഞാക്കുമോ (2) നീ വരും വഴിയിലെ മാമരത്തിൽ കാണാൻ കൊതിച്ചു ഞാൻ കാത്തിരിക്കാം കൂട്ടം പിരിഞ്ഞൊരു കുഞ്ഞാടിനെ തോളിൽ ഏറ്റി വീണ്ടും വന്നീടുമോ തയ്യൽക്കൂടാതമ്മ നെയ്യ്തൊരു മേലങ്കിയാൽ എന്നെ പൊതിഞ്ഞീടുമോ നിൻ പാർശ്വത്തിൽ നിന്നൊഴുകും വെള്ളത്താലെന്നെന്നും എന്നെ കഴുകിടുമോ (ക്രൂശി….. ) കൈയ്യെത്താ ദൂരത്ത് എൻ സ്വപ്നങ്ങൾ നിൽക്കുമ്പോൾ വാങ്ങി തരാൻ വരുമോ:… കല്ലെറു ദൂരെ ഞാൻ രക്തം വിയർക്കുമ്പോൾ മാലാഖമാർ വരുമോ ചിരിക്കാൻ കാരണം ചികയുമ്പോൾ ജീവിക്കാൻ കാരണം തിരയുമ്പോൾ തോളത്ത് മയങ്ങിയേർമറക്കുമ്പോൾ തൊലി ഉരിയുമ്പോൽ പഴിക്കുമ്പോൾ നിൻ ചിരിക്കും മുഖവും വിരിച്ച കരവും മറക്കാൻ പറഞ്ഞു എല്ലാം രക്തം വിയർത്ത മുഖവും മുറിഞ്ഞ ശിരസ്സും ക്ഷമിക്കാൻ പറഞ്ഞു എല്ലാം…. (ക്രൂശിതനെ…)

No comments:

Post a Comment