Thursday, 13 March 2025

മിഴി നിറഞ്ഞു മനം മുറിഞ്ഞു Malayalam christian songs lyrics

മിഴി നിറഞ്ഞു മനം മുറിഞ്ഞു
തളർന്നു വീണു ഞാൻ
ഇരുളു മൂടും വഴികളേറെ
കടന്നു പോകണം
ആരുമില്ല കാവലായി കാത്തുകൊൾക നീ
കാത്തുകൊൾക നീ.....
ആരുമില്ല കാവലായി കാത്തുകൊൾക നീ
കാത്തുകൊൾക നീ.....(മിഴി നിറഞ്ഞു....)
അകലേ .....അകലേ .....
തിരയും തീരം
ചുമലിൽ ഭാരവും
അലയും ഉയിരും
എന്നോടു കൂടെ എൻ നാഥനുണ്ട്
വഴികാട്ടും തിരിനാളമായ്‌ ....
എന്നോടു കൂടെ എൻ നാഥനുണ്ട്
വഴികാട്ടും തിരിനാളമായ്‌ ....(മിഴി നിറഞ്ഞു....)
കനിവിൻ കിരണം
അകലും നേരം
കരളിൽ നിറയും
കദനം മിഴിയിൽ
കുഞ്ഞേ നിന്നെ പിരിയാത്തൊരുവൻ
എന്നാളും കൂടെയുണ്ട് ......
കുഞ്ഞേ നിന്നെ പിരിയാത്തൊരുവൻ
എന്നാളും കൂടെയുണ്ട് ......(മിഴി നിറഞ്ഞു....)

No comments:

Post a Comment