Music: G Devarajan
Lyrics : Sreekumaran Thambi
Director: Sasikumar
Release: 1974
മഞ്ഞക്കിളീ സ്വര്‍ണ്ണക്കിളീ
മയില്‍പ്പീലിക്കാട്ടിലെ വര്‍ണ്ണക്കിളീ
അമ്മയുണ്ടോ നിനക്കച്ഛനുണ്ടോ
അനിയത്തി കൂട്ടിനുണ്ടോ
വീട്ടിലനിയത്തി കൂട്ടിനുണ്ടോ?
മഞ്ഞിന്റെ കുളിരില്‍ നിങ്ങളെയച്ഛന്‍
മാറില്‍ കിടത്താറുണ്ടോ?
താമരപ്പൂവിളം തൂവല്‍ മിനുക്കി
തഴുകിയുറക്കാറുണ്ടോ അമ്മ
താരാട്ടു പാടാറുണ്ടോ?
മഞ്ഞക്കിളീ.........
അമ്മയീ വീട്ടില്‍ അച്ഛനാ വീട്ടില്‍
ഞങ്ങള്‍ അനാഥരല്ലോ
അച്ഛനും അമ്മയും ഒന്നിച്ചു വാഴാന്‍
എത്ര കൊതിയാണെന്നോ
ഞങ്ങള്‍ക്കെത്ര കൊതിയാണെന്നോ
മഞ്ഞക്കിളീ...........
No comments:
Post a Comment