Monday, 30 December 2024

Mulkkireedam ithenthinu nalki "മുൾക്കിരീടം ഇതെന്തിനു നൽകി"| kukslyrics

Mulkkireedam ithenthinu nalki "മുൾക്കിരീടം ഇതെന്തിനു നൽകി"; 
Film: Bharya (1962); 
Lyrics: Vayalar Ramavarma; 
Music: G. Devarajan; 
Singer: P. Susheela

മുള്‍ക്കിരീടമിതെന്തിനു നല്‍കീ സ്വര്‍ഗസ്ഥനായ പിതാവേ - എനിക്കീ മുള്‍ക്കിരീടമിതെന്തിനു നല്‍കീ സ്വര്‍ഗസ്ഥനായ പിതാവേ ... എന്റെ വേദന മായ്ക്കാന്‍ അങ്ങിതു പണ്ട് ശിരസ്സിലണിഞ്ഞില്ലേ (എന്റെ) എന്റെ പാപം തീര്‍ക്കാന്‍ തിരുമെയ്‌ നൊമ്പരം കൊണ്ട് പിടഞ്ഞില്ലേ നൊമ്പരം കൊണ്ട് പിടഞ്ഞില്ലേ (മുള്‍ക്കിരീടം) കണ്ണുനീരാല്‍ കഴുകാം ഞാനീ കാല്‍വരി ചൂടിയ കാലടികള്‍ (കണ്ണ്) എന്നാത്മാവിലെ മെഴുകുതിരികള്‍ എരിഞ്ഞു തീരാറായല്ലോ എന്നെ വിളിക്കാറായില്ലേ (മുള്‍ക്കിരീടം)

No comments:

Post a Comment